കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട്​ വിദ്യാർഥികൾ മുങ്ങിമരിച്ചു

തിരുനാവായ (മലപ്പുറം): സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി കുളത്തിൽ കുളിക്കാനിറങ്ങിയ സഹപാഠികളായ വിദ്യാർഥികൾ മുങ്ങിമരിച്ചു. ബീരാഞ്ചിറ ചെറിയ പറപ്പൂർ റോഡിലെ മുളക്കപറമ്പിൽ ഹാരിസി​െൻറ മകൻ ആഷിഫ് അലി (16), ബീരാഞ്ചിറ ചെറുപറമ്പിൽ ഷാഫിമോ​െൻറ മകൻ മുഹമ്മദ് അർഷാദ് (16) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അജിതപ്പടി വെൻകുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് അയൽപക്കത്തെ സ്ത്രീ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തി തിരച്ചിൽ നടത്തി. അഗ്നിശമനസേനയെത്തി നടത്തിയ തിരച്ചിലിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു. ഉടനെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവർക്കും നീന്തൽ വശമുണ്ടായിരുന്നില്ലെന്ന് പറയുന്നു. കാരത്തൂർ മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർഥികളാണ്. ഖദീജയാണ് ആഷിഫ് അലിയുടെ മാതാവ്. ഷാഹിന, ആരിഫ, ഷബ്ന എന്നിവരാണ് സഹോദരങ്ങൾ. മുഹമ്മദ് അർഷാദി​െൻറ മാതാവ്: ഷമീറ. സഹോദരങ്ങൾ: സിദ്ദീഖുൽ അക്ബർ, മുഹമ്മദ് ഷാഹിർ. അർഷാദി​െൻറ പിതാവ് ഷാഫിമോൻ റാസൽഖൈമയിലാണ്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബുധനാഴ്ച പാലോത്തുപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.