ഏലംകുളം വില്ലേജ് ഓഫിസിലേക്ക് മാർച്ച് നടത്തി

ഏലംകുളം: സംസ്ഥാന സർക്കാർ നടപ്പാക്കിയ നികുതിവർധന പിൻവലിക്കുക, ഓൺലൈൻ നികുതി സംവിധാനത്തിലെ അപാകത പരിഹരിക്കുക, വില്ലേജ് ഓഫിസുകളിൽ ഫ്രണ്ട് ഓഫിസ് സംവിധാനം നടപ്പാക്കുക, വിവിധ സർട്ടിഫിക്കറ്റുകൾക്ക് എത്തുന്നവരെ ബുദ്ധിമുട്ടിക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തി​െൻറ ഭാഗമായി ഏലംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫിസിലേക്ക് മാർച്ച് നടത്തി. താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ ഉദ്ഘാടനം ചെയ്തു. ഏലംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് മുഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് കമ്മിറ്റി അംഗം െഷെശാദ് തെക്കേതിൽ, എസ്.ടി.യു അംഗം ഉമ്മർ പച്ചിരികുത്ത്, ദലിത് ലീഗ് അംഗം വിജയൻ, കെ.എം.സി.സി പ്രതിനിധി അസ്കർ പാലത്തോൾ, എം.എസ്.എഫ് അംഗം അസ്ലഹ് പുളിങ്കാവ്, കെ.പി. ഇബ്രാഹീം മാണിക്കൻ എന്നിവർ സംസാരിച്ചു. ബർക്കർ മാസ്റ്റർ, കുയിലൻ മുഹമ്മദലി, അൻസാർ കുന്നക്കാവ്, മൻസൂർ ആലുംകൂട്ടം, മൊയ്‌തീൻ മേനകുത്ത്, കുഞ്ഞലവി കുറ്റിക്കോടൻ, ഉണ്ണിൻ കുട്ടി ചോലക്കൽ എന്നിവർ നേതൃത്വം നൽകി. ഷൗക്കത്ത് നാലകത്ത് സ്വാഗതവും കെ. മുഹമ്മദാലി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.