കോട്ടക്കൽ: ചെസ് അസോസിയേഷൻ ഓഫ് മലപ്പുറത്തിെൻറ ആഭിമുഖ്യത്തിൽ കോട്ടക്കൽ ബി സ്കൂളിൽ നടന്ന അണ്ടർ 8 ആൻഡ് 14 റാപിഡ് ചെസ് സെലക്ഷൻ ചാമ്പ്യൻഷിപ്പിൽ അണ്ടർ 8 ഓപൺ വിഭാഗത്തിൽ കെ. ദേവാനന്ദനും ഗേൾസ് വിഭാഗത്തിൽ സി. സാവരിയും അണ്ടർ 14 ഓപൺ വിഭാഗത്തിൽ പി. വിശ്വജിത്തും വരുൺ നാരായണനും ഗേൾസ് വിഭാഗത്തിൽ സി. സാരംഗിയും പി. ഷിഫ്നയും യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. സംസ്ഥാന ചാമ്പിൻഷിപ്പിൽ പങ്കടുക്കാൻ യോഗ്യത നേടിയവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ഡോ. ഇ.കെ. സറീന അലി വിതരണം ചെയ്തു. സെക്രട്ടറി ഹഫീസ്, പ്രസിഡൻറ് കെ.കെ. ആഷിക്, വൈസ് പ്രസിഡൻറ് ബിനേഷ് ശങ്കർ, ജോയൻറ് സെക്രട്ടറി പി. സലിം, ട്രഷറർ ജമാൽ മുഹമ്മദ്, ബി സ്കൂൾ മാനേജർ പി. ശിഹാബ് എന്നിവർ പങ്കെടുത്തു. ബിനീഷ് ശങ്കർ ചിഫ് ആർബിറ്ററായി മത്സരങ്ങൾ നിയന്ത്രിച്ചു. വൈദ്യുതി മുടങ്ങും കോട്ടക്കല്‍: സെക്ഷൻ പരിധിയിലെ ഇന്ത‍്യനൂർ, കോട്ടൂർ, കൂരിയാട്, കാവതികളം, പണിക്കർകുണ്ട്, ചൂനൂര്‍, തലകാപ്പ് ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.