വെള്ളത്തിലായ വാഴകള്‍ നശിക്കുന്നു

കാളികാവ്: കനത്ത മഴയില്‍ വാഴക്കൃഷി വെള്ളത്തിലായ കര്‍ഷകന്‍ ദുരിതത്തില്‍. കാളികാവ് പെവുന്തറയിലെ മാഞ്ചേരി കുരിക്കള്‍ അബ്ദുവി‍​െൻറ വാഴക്കൃഷിയാണ് മഴയിൽ നശിച്ചത്. ദിവസങ്ങളായി പെയ്ത മഴക്ക് ശമനമുണ്ടായെങ്കിലും വെള്ളം കെട്ടിനിന്നതിനാല്‍ വാഴകള്‍ അടിഭാഗം ചീഞ്ഞ് വീഴുകയാണ്. ഓണത്തിന് വിളവെടുപ്പ് ലക്ഷ്യമാക്കി നട്ടുപിടിപ്പിച്ച വാഴകളാണ് ഒടിഞ്ഞുവീണത്. കാല്‍ ലക്ഷത്തോളം രൂപ മുടക്കിയാണ് അബ്ദു കൃഷിയിറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.