പുലാമന്തോൾ: പൊളിച്ചുമാറ്റിയ പഴയ വീടിെൻറ അവശിഷ്ടവും തകർന്നതോടെ കുടുംബം പെരുവഴിയിലായി. ഓണപ്പുട പൂശാലിക്കുളമ്പിൽ ചേരിക്കോടൻ പാത്തുട്ടിയും കുടുംബവുമാണ് പെരുവഴിയിലായത്. 30 വർഷം മുമ്പ് നിർമിച്ച പഴയ വീട് പൊളിച്ചുമാറ്റിയാൽ മാത്രമേ പുതിയതിന് ഫണ്ട് ലഭിക്കുകയുള്ളൂ എന്നറിഞ്ഞതോടെയാണ് ഒറ്റമുറി മാത്രം ബാക്കിവെച്ച് മറ്റുള്ള ഭാഗം പൊളിച്ചുനീക്കിയത്. ഈ ഒറ്റമുറിയിലാണ് കനത്ത കാറ്റിലും മഴയിലും ഒമ്പത് പേരടങ്ങുന്ന കുടുംബം അന്തിയുറങ്ങിയിരുന്നത്. ഇതാണ് കഴിഞ്ഞ ദിവസം രാത്രി എട്ടിന് തകർന്നുവീണത്. കുടുംബനാഥയായ പാത്തുട്ടിക്ക് തലക്ക് പരിേക്കറ്റു. തകരുന്ന ശബ്ദം കേട്ട് വീട്ടിനകത്തുള്ളവർ പുറത്തേക്കോടിയപ്പോൾ 12കാരി നാഫിയ കട്ടിലിനടിയിൽ ഇരുന്നാണ് പരിക്കില്ലാതെ രക്ഷപ്പെട്ടത്. അയൽവാസികളാണ് തലക്ക് പരിക്കുപറ്റിയ പാത്തുട്ടിയെ പുറത്തേക്കെത്തിച്ചത്. മാലാപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരുടെ ചികിത്സ ചെലവും നാട്ടുകാരാണ് നൽകിയത്. താമസിക്കാൻ വീട്ടിൽ സൗകര്യമില്ലാതായതോടെ പാത്തുട്ടിയും രണ്ട് ആൺമക്കളും പഞ്ചായത്ത് അധികൃതരെ സമീപിച്ചതോടെയാണ് പുതിയ വീടിന് മാസങ്ങൾക്ക് മുമ്പ് തറപ്പണി നടത്തിയത്. നിലവിൽ അന്തിയുറങ്ങാൻ മറ്റു മാർഗങ്ങളില്ലാത്ത കുടുംബം 12 കിലോമീറ്റർ അകലെ കട്ടുപ്പാറയിൽ മകളെ വിവാഹം കഴിച്ചയച്ച വീടിനെയാണ് ആശ്രയിക്കുന്നത്. വീട്ടിൽ സൂക്ഷിച്ച അരിയും മറ്റും വെള്ളം കയറി നശിച്ചു. പഴയ വീട്ടിലുണ്ടായിരുന്ന കസേര, ഫാൻ, കട്ടിൽ, പുസ്തകങ്ങൾ, വീടിെൻറ ആധാരം തുടങ്ങിയവ മണ്ണിനടിയിൽപെട്ട് നശിച്ചു. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി. മുഹമ്മദ് ഹനീഫ, വാർഡ് മെംബർ എൽസമ്മ ചെറിയാൻ, കുരുവമ്പല വില്ലേജ് ഓഫിസ് ഇൻചാർജ് ഫൈസൽ, അസിസ്റ്റൻറ് ഉണ്ണി എന്നിവർ കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.