കാളികാവ്: വാര്‍ഷികപദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ മികച്ച നേട്ടവുമായി കാളികാവ് ബ്ലോക്ക് പഞ്ചായത്ത്. 98.5 ശതമാനവും പൂര്‍ത്തീകരിച്ചതായി പ്രസിഡൻറ് ഖാലിദ് മാസ്റ്റര്‍ പറഞ്ഞു. 2017-18 വാര്‍ഷികപദ്ധതി തുക ചെലവഴിച്ചതിന് കാളികാവ് ബ്ലോക്ക് പഞ്ചായത്തിന് ജില്ലയില്‍ മൂന്നാം സ്ഥാനവും സംസ്ഥാന സര്‍ക്കാറിെൻറ പുരസ്‌കാരവും ലഭിച്ചു. എട്ട് കോടി രൂപയായിരുന്നു കാളികാവ് പഞ്ചായത്തിെൻറ പദ്ധതി വിഹിതം. പ്ലാന്‍ ഫണ്ട്, മെയിൻറനന്‍സ് ഫണ്ട് എന്നീ കാറ്റഗറികളിലായി ലഭിച്ച തുക ഏറ്റവും മികച്ച രീതിയില്‍ വിനിയോഗിക്കാനായത് നേട്ടമായി. ബ്ലോക്ക് പഞ്ചായത്തിനുകീഴില്‍ അരിമണലില്‍ ആരംഭിക്കുന്ന മിനി വ്യവസായ കേന്ദ്രത്തിന് പദ്ധതി കാലത്ത് രണ്ട് ഏക്കര്‍ എട്ട് സെൻറ് ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. നടപ്പു പദ്ധതിയില്‍ ലൈഫ് ഭവന പദ്ധതിയിലേക്ക് എല്ലാ പഞ്ചായത്തുകള്‍ക്കും വിഹിതം നല്‍കിക്കഴിഞ്ഞതായി ബ്ലോക്ക് അധികൃതര്‍ പറഞ്ഞു. 2014-15 വര്‍ഷത്തില്‍ മികച്ച ഓഫിസ് പ്രവര്‍ത്തനത്തിന് ബ്ലോക്ക് പഞ്ചായത്തിന് നേരേത്ത ഐ.എസ്.ഒ പദവി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.