ആനപ്പേടിയിൽ പ്ലാസ്​റ്റിക് കൂരകളിൽ ഇവരുടെ ജീവിതം

അഗളി: പുതൂർ പഞ്ചായത്തിലെ ആഞ്ചക്കൊമ്പ് ഊരിൽ താമസിക്കുന്ന മരുതൻ മൂപ്പനും ഊരുവാസികളും ആനക്കൂട്ടത്തിന് നടുവിൽ കഴിഞ്ഞുകൂടുന്നത് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ കുടിലുകളിൽ. സർക്കാർ വീട് നിർമിക്കാൻ പണം നൽകിയപ്പോൾ നിലവിലുള്ള വീട് പൊളിച്ചു. എന്നാൽ, നിർമാണം ഏറ്റെടുത്ത കരാറുകാരൻ വീട് പാതിവഴിയിലാക്കി തുകയുമായി മുങ്ങി. ഇപ്പോൾ രാപ്പകലില്ലാതെ ആനക്കൂട്ടം വിഹരിക്കുന്ന പ്രദേശത്ത് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ കുടിലിലാണ് വാസം. കാടിറങ്ങുന്ന ആനക്കൂട്ടങ്ങളാണ് തങ്ങളുടെ ദുർവിധിക്ക് കാരണമെന്ന് ഇവർ പറയുന്നു. കൃഷി മുഴുവൻ ആനക്കൂട്ടങ്ങൾ നശിപ്പിക്കും. പണവും അധ്വാനവും വെറുതെയാകുന്നത് തുടർന്നപ്പോൾ കൃഷി നിർത്തി. മുമ്പ് അട്ടപ്പാടിയിൽ സ്പെഷൽ ഓഫിസറായിരുന്ന വി. കൃഷ്ണൻകുട്ടിയുടെ ഇടപെടലിനെ തുടർന്ന് വീട് നിർമാണം പൂർത്തിയാക്കാൻ ഐ.ടി.ഡി.പി ചെറിയ തുക അനുവദിച്ചിട്ടുണ്ട്. ഇതുകൊണ്ട് പണി പൂർത്തിയാക്കാൻ ഇവർ തന്നെ പണിക്കിറങ്ങി. എന്നാൽ, പ്രശ്നം അവിടെയും തീർന്നില്ല. കരാറുകാരൻ തീർത്ത കോൺക്രീറ്റ് മേൽക്കൂര ചോർന്നൊലിക്കുകയാണ്. കാട്ടാനക്കൂട്ടങ്ങളുടെ ആക്രമണത്തിൽനിന്ന് തങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നതിന് ഒരു നടപടിയും വനംവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നിെല്ലന്ന് ഇവർ പറയുന്നു. വൈദ്യുതി വേലി അടക്കമുള്ള സഹായങ്ങൾ ഉണ്ടായാൽ കൃഷി ചെയ്യാൻ കഴിയുമെന്നും മരുതൻ മൂപ്പനും കൂട്ടരും പറയുന്നു. പുതൂർ ഇലച്ചിവഴിയിൽ നിന്നും മൂന്നു കിലോമീറ്ററോളം ഉൾവനത്തിലാണ് ആഞ്ചക്കൊമ്പ് ഊര്. കാട്ടാനകൾ ജീവിക്കാൻ അനുവദിക്കുന്നില്ല; മന്ത്രിയെ കാത്ത് അട്ടപ്പാടിക്കാരുടെ പരാതിക്കെട്ട് അഗളി: അട്ടപ്പാടിയിൽ പൊതുപരിപാടിക്കെത്തുന്ന വനംമന്ത്രി കെ. രാജുവിന് മുന്നിൽ പരാതെക്കട്ടഴിക്കാൻ അട്ടപ്പാടി നിവാസികൾ. കാട്ടാന ശല്യം കാരണം പൊറുതിമുട്ടിയ ഇവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് പ്രധാന ആവശ്യം. രാപ്പകൽ വ്യത്യാസമില്ലാതെ ആനകൾ കാടിറങ്ങിയതോടെ കഴിഞ്ഞദിവസം ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞുവെച്ചിരുന്നു. ആനകൾ നാട്ടിലിറങ്ങുന്നത് തടയാനായി ലക്ഷങ്ങൾ ചെലവിട്ട് പദ്ധതികൾ നടപ്പാക്കിയെങ്കിലും അവയൊന്നും ഫലപ്രദമായിട്ടില്ല. സൗരോർജ വേലികൾ മതിയായ സംരക്ഷണമില്ലാത്തതിനാൽ തകർന്നു. വേണ്ടത്ര പഠനം നടത്താതെ നടപ്പാക്കിയ പദ്ധതികളാണ് തകർന്നത്. മുമ്പ് അട്ടപ്പാടി, കാഞ്ഞിരപ്പുഴ ഭാഗങ്ങളിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ വനംമന്ത്രി കെ. രാജുവി​െൻറ അധ്യക്ഷതയിൽ മണ്ണാർക്കാട് ചേർന്ന യോഗത്തിലെ തീരുമാനങ്ങളിൽ ഭൂരിഭാഗവും വർഷങ്ങൾ പിന്നിട്ടിട്ടും നടപ്പാക്കാനായിട്ടില്ല. ആനകളെ തുരത്തുന്നതിന് റബർ ബുള്ളറ്റ് ഉപയോഗിക്കുമെന്ന തീരുമാനം ഇപ്പോഴും കടലാസിൽ. ഇന്ന് അട്ടപ്പാടിയുടെ ഭൂരിഭാഗം മേഖലയും ആനപ്പേടിയിലാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അഗളി ടൗണിനടുത്ത് ആനകൾ സ്വൈര വിഹാരം നടത്തുന്നു. അട്ടപ്പാടിയിൽ ആന സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. കാടുകയറിയ ആനകൾ തിരികെ എത്തുന്നത് തടയാൻ ഉദ്യോഗസ്ഥരുടെ പക്കൽ സംവിധാനങ്ങളൊന്നുമില്ല. എല്ലായിടത്തും ഓടിയെത്തുവാൻ വേണ്ട ജീവനക്കാരോ സംവിധാനങ്ങളോ ആന സ്ക്വാഡിനില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.