സ്​കൂൾവിക്കി: ഒരുലക്ഷം രൂപയുടെ ശബരീഷ് സ്​മാരക അവാർഡ് നൽകും

മലപ്പുറം: സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളെയും ബന്ധിപ്പിച്ച് ഐ.ടി അറ്റ് സ്കൂൾ നടപ്പാക്കിയ സ്കൂൾവിക്കി പദ്ധതിയിൽ ഏറ്റവും മികച്ച രീതിയിൽ പേജ് തയാറാക്കിയ സ്കൂളിന് കെ. ശബരീഷ് സ്മാരക അവാർഡ് നൽകുമെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് പറഞ്ഞു. കഴിഞ്ഞദിവസം നിര്യാതനായ ഐ.ടി അറ്റ് സ്കൂൾ പ്രോജക്ട് അധ്യാപകൻ ശബരീഷി​െൻറ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. ഓരോ ജില്ലയിലും ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് സ്കൂൾവിക്കി അവാർഡും നൽകും. യഥാക്രമം 10,000, 5,000 രൂപയും പ്രശസ്തി പത്രവുമാണ് ജില്ലയിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് ലഭിക്കുക. സ്കൂൾവിക്കി പേജുകളിലെ 2018 ജൂലൈ 30 വരെയുള്ള വിവരങ്ങളെയാണ് അവാർഡിനായി പരിഗണിക്കുക. 2009ൽ സ്കൂൾവിക്കി എന്ന ആശയം സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കുന്നതിൽ പ്രധാന ചുമതല വഹിച്ച അധ്യാപകനാണ് മലപ്പുറം കൈറ്റ് മാസ്റ്റർ െട്രയിനറായി പ്രവർത്തിച്ചിരുന്ന ശബരീഷ്. വിദ്യാഭ്യാസ ഉപഡയറക്ടർ നിർമലാദേവി, ഹയർസെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ ഷൈല റാം, മലപ്പുറം വിദ്യാഭ്യാസ ജില്ല ഓഫിസർ ശശിപ്രഭ, കൈറ്റ് ജില്ല കോഒാഡിനേറ്റർ അബ്ദുൽ റഷീദ്, എസ്.എസ്.എ ജില്ല പ്രോജക്ട് ഓഫിസർ നാസർ, ആർ.എം.എസ്.എ ജില്ല പ്രോജക്ട് ഓഫിസർ രത്നാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.