കാർഷിക ആനുകൂല്യ വിതരണത്തിൽ തച്ചമ്പാറ പഞ്ചായത്ത് മുന്നിൽ കല്ലടിക്കോട്: മണ്ണാർക്കാട് േബ്ലാക്കിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം കാർഷിക ആനുകൂല്യങ്ങൾ ആദ്യം വിതരണം ചെയ്ത് തച്ചമ്പാറ പഞ്ചായത്ത്. ആഗസ്റ്റ് പത്തോടെ മുഴുവൻ ആനുകൂല്യങ്ങളും വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. സമഗ്ര നെൽകൃഷി വികസന പദ്ധതിക്ക് 100 ശതമാനം സബ്സിഡിയോടെ വിത്തും 75 ശതമാനം സബ്സിഡിയോടെ ജൈവ വളങ്ങളും കീടനാശിനി, കുമിൾ നാശിനി, ഉഴവുകൂലി എന്നിവയും വിതരണം ചെയ്തു. ഫലവൃക്ഷ തൈകളും കുള്ളൻ തെങ്ങിൻ തൈകളും വിതരണം ചെയ്തു. തെങ്ങിന് വളം, കമുകിന് തുരിശ്, ചുണ്ണാമ്പ് എന്നിവയും നെൽകർഷകർക്ക് വിത്തും വളവും വിതരണം തുടങ്ങി. ടിഷ്യു വാഴ തൈകൾ, പച്ചക്കറി തൈകൾ എന്നിവയുടെ വിതരണം ആഗസ്റ്റ് ആദ്യവാരം നടക്കും. പഞ്ചായത്തുകളിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം കർഷകർക്ക് ആനുകൂല്യം ലഭിക്കുക ജനുവരിയിലാണ്. എന്നാൽ, മഴക്കാലത്തുതന്നെ ആനുകൂല്യം നൽകാൻ നടപടി തുടങ്ങി. കഴിഞ്ഞ വർഷം പദ്ധതി വിഹിതം 95 ശതമാനത്തിൽ കൂടുതൽ ചെലവഴിച്ചതിന് സംസ്ഥാന സർക്കാറിെൻറ പ്രത്യേക പുരസ്കാരം പഞ്ചായത്തിന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.