മലപ്പുറം: കരുവള്ളി മുഹമ്മദ് മൗലവിയുടേത് അറിവിനുവേണ്ടി സമർപ്പിക്കപ്പെട്ട ജീവിതമാണെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി. ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനചരിത്രത്തിൽ മുദ്രണം ചെയ്യപ്പെട്ട നാമമാണ് മൗലവിയുടേതെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് കരുവള്ളിയുടെ ദീർഘവീക്ഷണം വലിയ മാറ്റമാണുണ്ടാക്കിയത്. മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടർ എന്ന നിലയിൽ സംഭാവന വളരെ വലുതായിരുന്നെന്ന് സംസ്ഥാന പ്രസിഡൻറ് എ.കെ. സൈനുദ്ദീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.