പൂക്കോട്ടുംപാടം: ഗുഡ്‌വിൽ സ്കൂളിൽ വായനമാസാചരണ സമാപനവും സാഹിത്യ ശിൽപശാലയും നടത്തി. പരിപാടിയുടെ ഭാഗമായി കുട്ടികൾ അക്ഷരമരം ഒരുക്കി. പി. റെന്ന ജർവിൻ തയാറാക്കിയ ഒ.വി. വിജയെൻറ 'കടൽത്തീരം' കഥയുടെ ചിത്രാവലോകനം പ്രകാശനം ചെയ്തു. സ്കൂള്‍ മാനേജര്‍ എം. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. അധ്യാപിക ജിഷ്‌മ മുരളി കവിതാലാപനം നടത്തി. കെ. റാനിയ, സി. ഹർഷ, അഞ്ചു കൃഷ്ണ, ജിഷാന ജമാൽ എന്നിവർ അക്ഷരഗീതം ആലപിച്ചു. പ്രിൻസിപ്പൽ പി.കെ. ബിന്ദു അധ്യക്ഷത വഹിച്ചു. വൈക്കം മുഹമ്മദ് ബഷീർ ക്വിസ് മത്സര വിജയികൾക്ക് സമ്മാനവിതരണം നടത്തി. ഇംഗ്ലീഷ് ക്ലബ് സാഹിത്യ സ്‌കിറ്റ് അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ നിഷ സുധാകരൻ, കോഓഡിനേറ്റർ കെ.ടി. ചന്ദ്ര, സോബിൻ സേവ്യർ, ടി.കെ. രാജീവ്, പി. അബ്ദുൽ സലാം, സ്കൂൾ ലീഡർ എ.ബി. യദുകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.