സുപ്രീംകോടതി നിർദേശം അടിയന്തരമായി നടപ്പാക്കണം -ലോയേഴ്സ്​ ഫോറം

മലപ്പുറം: ആൾക്കൂട്ട കൊലപാതകങ്ങൾ തടയാനുള്ള സുപ്രീംകോടതി നിർദേശം അടിയന്തരമായി നടപ്പാക്കണമെന്നും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇതിനായി നിയമനിർമാണം നടത്തണമെന്നും ലോയേഴ്സ് ഫോറം ജില്ല കമ്മിറ്റി ആവശ്യെപ്പട്ടു. അംഗത്വ കാമ്പയി​െൻറ ജില്ലതല ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് യു.എ. ലത്തീഫ് നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ.സി. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി. അബു സിദ്ദീഖ്, പി. ഹാരിഫ്, റെജിന, എം.പി. ഹുസൈൻ, ശിഹാബ് പൊന്മള, എ.പി. ഇസ്മായിൽ, കെ.കെ. സെയ്തലവി, ഹംസ കുരിക്കൾ, അഫീഫ് പറവത്ത്, ഹാറൂൺ റഷീദ്, മുജീബ് റഹ്മാൻ, കെ.കെ. നസറുഹഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.