ആഷിഖിന് വേണ്ടിയുള്ള തിരച്ചിൽ നാലാം ദിവസവും വിഫലം

കൊല്ലങ്കോട്: ആലത്തൂർ സ്വദേശി ആഷിഖിനു വേണ്ടി മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ തിരച്ചിൽ നാലാം ദിവസവും തുടർന്നു. പാലക്കാട്ടുനിന്നുള്ള സ്കൂമ്പാ സംഘത്തിലെ മുങ്ങൽ വിദഗ്ധരാണ് ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സീതാർകുണ്ടിലും പരിസരങ്ങളിലും തിരച്ചിൽ നടത്തിയത്. മഴ തുടരുന്നതിനാൽ വെള്ളച്ചാട്ടത്തിലെ ശക്തിയും വർധിച്ചിട്ടുണ്ട്. അത്യധികം പ്രയാസത്തോടെയാണ് മുങ്ങൽ സാമഗ്രികൾ ഉപയോഗിച്ചുള്ള തിരച്ചിൽ ആരംഭിച്ചത്. വെള്ളച്ചാട്ടങ്ങൾക്കു സമീപം റോപ് ഉപയോഗിച്ച് മുങ്ങൽ വിദഗ്ധർ പരിശോധന നടത്തി. ശനിയാഴ്ച വൈകീട്ടാണ് ആലത്തൂർ കാവശേരി വിവുള്ള്യാപുരം അബൂബക്കറി‍​െൻറ മകൻ ആഷിഖിനെ (21) സീതാർകുണ്ട് വെള്ളച്ചാട്ടത്തിനു സമീപം കാണാതായത്. ആഷിഖ് എത്തിയ ബൈക്ക് അടിവാരത്തുനിന്നും പൊലീസ് കണ്ടെത്തിയിരുന്നു. വെള്ളച്ചാട്ടത്തിനു സമീപം ആഷിഖി‍​െൻറ മിനി കാമറ നാട്ടുകാർ കണ്ടെത്തി. തനിച്ചാണോ സുഹൃത്തുക്കളുമായിട്ടാണോ സീതാർകുണ്ടിലെത്തിയതെന്ന വിവരം പൊലീസ് അന്വേഷിക്കണമെന്നും കൊല്ലങ്കോട്, ഊട്ടറ പ്രദേശങ്ങളിലെ, ശനിയാഴ്ച വൈകീട്ട് വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ആഷിഖി​െൻറ കൈവശമുള്ള ഫോണിലെ കാളുകൾ സൈബർ സെല്ലി‍​െൻറ സഹായത്താൽ പരിശോധിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. വ്യാഴാഴ്ചയും അഗ്നിശമന സേനയുടെ പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു. ഉന്നത വിജയികളെ അനുമോദിച്ചു പാലക്കാട്: മേപ്പറമ്പ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മേപ്പറമ്പ് ഹയാത്തുൽ ഇസ്ലാം മദ്റസറിൽനിന്ന് പൊതുപരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്കോടുകൂടി വിജയിച്ചവരേയും ആദരിച്ചു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ പി.കെ. ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻറ് പി.എ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഷമീർ വാഫി മുഖ്യപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.