കരിപ്പൂർ: സമരപകലുമായി വെൽഫെയർ പാർട്ടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണനക്ക് എതിരെ 'കരിപ്പൂരി​െൻറ ചിറകരിയാൻ അനുവദിക്കില്ല' മുദ്രാവാക്യത്തിൽ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സമരപകൽ സംഘടിപ്പിച്ചു. 2015ൽ പാർട്ടി തുടങ്ങിയ സമരം വലിയ വിമാന സർവിസുകൾ പുനഃസ്ഥാപിക്കും വരെ തുടരുമെന്ന് ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറുമാരായ റസാഖ് പാലേരി, ഇ.സി. ആയിഷ, സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ്, മുനീബ് കാരക്കുന്ന്, ഷാക്കിർ ചങ്ങരംകുളം, മുഹമ്മദ് കുട്ടി മാസ്റ്റർ, മാധവൻ, കെ.എം. ബഷീർ, ബന്ന കൊണ്ടോട്ടി, സലീം വാഴക്കാട്, ഫാറൂഖ് ശാന്തപുരം, സാബിർ മലപ്പുറം, നൗഷാദ് ചുള്ളിയൻ, സി.സി. ജാഫർ, അഷ്റഫലി കട്ടുപ്പാറ, ഹമീദ് ഒളവട്ടൂർ, ഷഫീഖ് വള്ളുവമ്പ്രം, റഷീദ് കീഴുപറമ്പ്, അൻവർ നെന്മിനി, ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി, സി.കെ. മമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഫോേട്ടാ: mplkdy1: കരിപ്പൂർ വിമാനത്താവളത്തോടുള്ള അവഗണനക്ക് എതിരെ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച സമരപകൽ സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.