കരിപ്പൂർ: മൗനവ്രതം വെടിഞ്ഞ്​ പാർട്ടികൾ

മലപ്പുറം: കരിപ്പൂർ വിമാനത്താവള വിഷയത്തിൽ മൗനത്തിലായിരുന്ന രാഷ്ട്രീയ പാർട്ടികൾ േലാക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും സജീവം. 2015 മേയ് മുതൽ നിർത്തിയ സർവിസുകൾ പുനരാരംഭിക്കുന്ന വിഷയത്തിലാണ് പാർട്ടികൾ മൗനം വെടിഞ്ഞ് സമരരംഗത്തിറങ്ങിയിരിക്കുന്നത്. അനുമതി ലഭിക്കുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് പാർട്ടികൾ രംഗത്തിറങ്ങിയതെന്ന ആേക്ഷപവും ശക്തമാണ്. പ്രവാസി സംഘടനകളും സമരരംഗത്ത് ഇറങ്ങിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ഇടപെടൽ അത്യാവശ്യമായിരുന്ന സമയത്ത് മൗനം പാലിച്ചവരാണ് അനുമതി ലഭിക്കുമെന്ന് ഉറപ്പായതോടെ രംഗത്തെത്തിയിരിക്കുന്നതെന്നാണ് ഉയർന്നിരിക്കുന്ന പരാതി. ജിദ്ദ സർവിസ് പുനരാരംഭിക്കുമെന്ന് വ്യക്തമായതോടെ വിവിധ കോണുകളിൽനിന്നുള്ള അവകാശ വാദങ്ങളും കുറവല്ല. നേരത്തേ, കരിപ്പൂരിൽനിന്ന് ഇടത്തരം-വലിയ വിമാനങ്ങളുടെ സർവിസ് ആരംഭിക്കുന്നതിനായി സൗദി എയർലൈൻസ് സമർപ്പിച്ച റിപ്പോർട്ട് രണ്ട് മാസത്തോളം അതോറിറ്റി ആസ്ഥാനത്ത് അന്യായമായി പിടിച്ചുവെച്ച ഘട്ടത്തിൽ ഒരു ഇടപെടലും ഉണ്ടായിരുന്നില്ല. സമൂഹ മാധ്യമങ്ങളിലും കോഴിക്കോട് കേന്ദ്രമായ മലബാർ െഡവലപ്മ​െൻറ് േഫാറവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പിടിച്ചുവെച്ച ഫയൽ നീങ്ങിയത്. കേന്ദ്ര വിജിലൻസ് കമീഷൻ, സി.ബി.െഎ എന്നിവിടങ്ങളിൽ പരാതിയും എത്തിയതോടെയാണ് അന്തിമ അനുമതിക്കായി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) ഫയൽ കൈമാറിയത്. ജൂലൈ നാലിനാണ് ഫയൽ ഡി.ജി.സി.എയിലേക്ക് എത്തിയത്. ഇൗ ഘട്ടത്തിൽ കരിപ്പൂർ അവഗണനക്ക് എതിരെ മാധ്യമങ്ങളിൽ നിരന്തരം വാർത്തകൾ വന്നിരുന്നെങ്കിലും ഒരു ഇടപെടലും ഉണ്ടായിരുന്നില്ല. ഒടുവിൽ ഫയൽ കൈമാറി ഇൗ മാസംതന്നെ അനുമതി ലഭിക്കുെമന്ന് ഉറപ്പായതോടെയാണ് പലരും അവകാശവാദങ്ങളുമായി രംഗത്തെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.