അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

ചിറ്റൂർ (പാലക്കാട്): ആഡംബര കാറിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 5.250 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്നാട് ദിണ്ടിഗൽ ചന്തനായ്ക്കൽപട്ടി സ്വദേശി സെന്തിൽകുമാറാണ് (42) മീനാക്ഷിപുരം പൊലീസി​െൻറ വാഹന പരിശോധനക്കിടെ പിടിയിലായത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് മീനാക്ഷിപുരം എസ്.ഐയും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് വെള്ളിയാഴ്ച വൈകീട്ട് നാലിന് കന്നിമാരി വിൽപന നികുതി ചെക്ക്പോസ്റ്റിൽനിന്ന് ഇയാൾ പിടിയിലായത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ജില്ലയുടെ വിവിധ സ്റ്റേഷനുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ രജിസ്റ്റർ ചെയ്തത്. ഇതി‍​െൻറ അടിസ്ഥാനത്തിൽ പ്രത്യേക നാർകോട്ടിക് സ്ക്വാഡ് രൂപവത്കരിച്ചിരുന്നു. ഇവർക്ക് ലഭിച്ച രഹസ്യവിവരം മീനാക്ഷിപുരം പൊലീസിന് കൈമാറുകയായിരുന്നു. എസ്.ഐ ആർ. വിനോദ്, അഡീ. എസ്.ഐമാരായ ബാലനാരായണൻ, ശബരീശൻ, എ.എസ്.ഐ മജീദ്, സി.പി.ഒമാരായ കണ്ണദാസൻ, സുകുമാരൻ, സുനീഷ്, രമേഷ്, മാർട്ടിൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.