മലയോരത്ത് മഴ തുടരുന്നു; മഞ്ഞപ്പെട്ടിയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു

കാളികാവ്: മലയോര മേഖലയില്‍ നാലാം ദിവസവും മഴ തുടരുന്നു. കൃഷിനാശത്തോടൊപ്പം മഞ്ഞപ്പെട്ടിയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. ഏറാന്‍തൊടിക അഹമ്മദി‍​െൻറ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞത്. വെള്ളിയാഴ്ച പുലർച്ച വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കിണര്‍ ഇടിഞ്ഞ് താഴ്ന്നത് ശ്രദ്ധയില്‍പെട്ടത്. കിണറിനോട് ചേര്‍ന്ന് സ്ഥാപിച്ച വെള്ള ടാങ്കും കിണറി‍​െൻറ ആള്‍മറയും മോട്ടോര്‍ പമ്പും ഉൾപ്പെടെ കിണറിനടിയിലേക്ക് ഇടിഞ്ഞ് താഴ്ന്നു. കഴിഞ്ഞ നാല് ദിവസമായി തുടര്‍ച്ചയായി ഉണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് കിണര്‍ ഇടിഞ്ഞത്. വീടി‍​െൻറ അടുക്കളയോട് ചേര്‍ന്നാണ് കിണര്‍ സ്ഥിതി ചെയ്യുന്നത്. കിണര്‍ ഇടിഞ്ഞത് വീടിനും ഭീഷണിയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.