mc mk പെരിന്തൽമണ്ണ: മൂന്നുവർഷം മുമ്പ് യുവാവിെൻറ ശ്വാസകോശത്തിൽ തുളച്ചുകയറിയ ഇരുമ്പാണി പുറത്തെടുത്തു. മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജിൽ നടന്ന തൊറാകോ സ്കോപി സംവിധാനം വഴിയാണ് കരുവാരകുണ്ട് പാലൊളി മുനീഫിെൻറ (27) ശ്വാസകോശത്തിൽനിന്ന് നാല് സെ.മീറ്റർ വലിപ്പമുള്ള ആണി എടുത്തത്. മൂന്നുവർഷം മുമ്പ് യന്ത്രം ഉപയോഗിച്ച് കാട് വെട്ടുന്നതിനിടെ എന്തോ നെഞ്ചിൽ തറച്ചിരുന്നു. എന്നാൽ, അസ്വസ്ഥതകൾ ഉണ്ടായിരുന്നില്ലെന്ന് യുവാവ് പറയുന്നു. വിദേശത്ത് പോകാനുള്ള പരിശോധനയുടെ ഭാഗമായി എക്സ്റേ എടുത്തപ്പോഴാണ് വസ്തുവിെൻറ സാന്നിധ്യം ശ്വാസകോശത്തിൽ കണ്ടത്. കാർഡിയോ തൊറാസിക് ഡോ. ബിജോയ്, അനസ്തേഷ്യൻ ഡോ. ശ്രീജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആണി പുറെത്തടുത്തത്. പടം.... pmna g1 കരുവാരകുണ്ട് പാലൊളി മുനീഫിെൻറ ശ്വാസകോശത്തിൽനിന്ന് പുറത്തെടുത്ത ഇരുമ്പാണി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.