(പടം) wandoor News photo വണ്ടൂര്‍: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിെൻറ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. വണ്ടൂരില്‍ അഭിമന്യുവിെൻറ ചിത്രം വരച്ച് കലാകാരന്‍ സുരേഷ് തിരുവാലി ഉദ്ഘാടനം ചെയ്തു. പങ്കെടുത്തവർ ചുമരില്‍ പതിച്ച കാന്‍വാസില്‍ 'വര്‍ഗീയത തുലയട്ടെ' എന്ന വാചകമെഴുതി. അങ്ങാടിപ്പൊയില്‍ ബസ് സ്റ്റാൻഡിൽ ഡി.വൈ.എഫ്.ഐ മേഖല പ്രസിഡൻറ് കെ. ലിഖിന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ എം. അജയ്കുമാര്‍ പോരൂര്‍ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പ്രസിഡൻറ് പി. അരുണ്‍, മേഖല സെക്രട്ടറി പി.കെ. ജിതിന്‍, ജിഷ, അജയ് എന്നിവര്‍ സംസാരിച്ചു. വാണിയമ്പലം: മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ടൗണ്‍ സ്‌ക്വയറില്‍ നടത്തിയ പരിപാടി സി.പി.എം ഏരിയ കമ്മിറ്റിയംഗം കെ.ടി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.കെ. ഷാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. നൗഷാദ്, ടി.പി. ഇബ്രാഹിം, പി. അക്ബര്‍, പി.പി. നവാസ്, ഇ.കെ. സഫീര്‍, കെ. നജ്മുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പോരൂര്‍: മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുകോട് നടന്ന പരിപാടി ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയംഗം എ.പി. ഫിറോസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.പി. വിനേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീര്‍ മമ്പാടന്‍, ടി. ജുനൈദ് എന്നിവര്‍ സംസാരിച്ചു. തിരുവാലി: പുന്നപ്പാല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൂളക്കലില്‍ നടന്ന പരിപാടി ചിത്രകാരനും ശിൽപിയുമായ ടി. ശ്യാംരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇ. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ഷൈജു, ടി. സുനില്‍, കെ. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. തിരുവാലി: മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടി ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം കെ.പി. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് വി. പ്രവീണ്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. ശബീര്‍ ബാബു, പ്രിന്‍സ്, ടി. പാര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: വണ്ടൂര്‍ അങ്ങാടിപ്പൊയില്‍ ബസ് സ്റ്റാൻഡിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സുരേഷ് തിരുവാലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.