തിരൂരങ്ങാടി: വാട്സ്ആപ് ഹർത്താലിനെ തുടർന്ന് അക്രമം നടത്തിയ കേസിൽ ഒരാളെക്കൂടി തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നിയൂർ ചുഴലി ആലുങ്ങൽതൊടി ഹംസക്കോയയാണ് (23) അറസ്റ്റിലായത്. കക്കാട്ട് വാഹനങ്ങൾ തടയുകയും പൊലീസുകാരനെ ആക്രമിക്കുകയും ചെയ്ത കേസിലാണിത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി. തലപ്പാറ, കക്കാട്, പടിക്കൽ, ചേളാരി ജങ്ഷനുകളിൽ വാഹനങ്ങൾ തടഞ്ഞും കെ.എസ്.ആർ.ടി.സി ബസ് അടിച്ചുതകർത്തും അക്രമം നടത്തിയ നിരവധി പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ഇതോടെ തിരൂരങ്ങാടിയിൽ അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.