കഞ്ചാവുമായി കോട്ടയം സ്വദേശി പിടിയിൽ

പാലക്കാട്: മിഷൻ സ്കൂൾ പരിസരത്തുനിന്ന് 350 ഗ്രാം . കോട്ടയം താഴത്തങ്ങാടി സ്വദേശി ബിലാലാണ് (21) പാലക്കാട് ടൗൺ സൗത്ത് പൊലീസി​െൻറ പിടിയിലായത്. തമിഴ്നാട് തേനിയിൽനിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാൾ മൊഴിനൽകി. ലഹരിവിമുക്ത കാമ്പസ് കാമ്പയിനി‍​െൻറ ഭാഗമായി നടന്ന പട്രോളിങ്ങിനിടെയാണ് പ്രതി വലയിലായത്. പാലക്കാട് ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ആർ. മനോജ് കുമാറി‍​െൻറ നേതൃത്വത്തിൽ എസ്.ഐമാരായ മുരളീധരൻ, ഷാഹുൽ ഹമീദ്, സി.പി.ഒമാരായ സാജിദ്, അബ്‌ദുൽ സത്താർ, മുഹമ്മദ് ഷാനോസ്, സജീഷ്, മുഹമ്മദ് തമീം, റിയാസുദ്ദീൻ, സിജി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.