പാലക്കാട്: ചെർപ്പുളശ്ശേരി കുളക്കാട് പൂന്തോട്ടം ആയുർവേദാശ്രമം ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ആയുർവേദ രംഗത്തെ മികച്ച സംഭാവനക്ക് നൽകുന്ന 'ഭരദ്വാജ' പുരസ്കാരത്തിന് കോഴിക്കോട് സുകൃതം ആയുർവേദ ചികിത്സാലയം ഡയറക്ടർ ഡോ. പി. ആര്യാദേവി അർഹയായി. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പൂന്തോട്ടം കലാപുരസ്കാരത്തിന് നാടകകൃത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് (തുപ്പേട്ടൻ) അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. പൂന്തോട്ടം ശങ്കരനാരായണൻ നമ്പൂതിരി സംസ്കൃത പുരസ്കാരത്തിന് കണ്ണൂർ സർവകലാശാല റിട്ട. രജിസ്ട്രാർ ഡോ. കെ.എച്ച്. സുബ്രഹ്മണ്യൻ അർഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ജൂലൈ 14ന് രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് പൂന്തോട്ടം ആയുർേവദാശ്രമം എം.ഡി ഡോ. പി.എം.എസ്. രവീന്ദ്രനാഥ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വയലിൻ വാദകനും സംഗീതജ്ഞനുമായ എൽ. ശങ്കർ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.