പാലക്കാട്: നിർമാണത്തൊഴിലാളികളുടെ തൊഴിലും കൂലിയും ഉറപ്പുവരുത്തുക, കറൻസി നിരോധനവും ജി.എസ്.ടിയും മൂലം തകർന്ന നിർമാണമേഖലയെ പുനരുജ്ജീവിപ്പിക്കാൻ നടപടി സ്വീകരിക്കുക, കരിങ്കല്ല്, ചെങ്കല്ല്, മണൽ ഖനനത്തിനുള്ള തടസ്സങ്ങൾ നീക്കി നിർമാണാവശ്യങ്ങൾക്ക് ലഭ്യമാക്കുക, പെൻഷൻ മിനിമം 3000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശവ്യാപകമായി ജില്ല കേന്ദ്രങ്ങളിൽ നടത്തുന്ന പ്രക്ഷോഭ ഭാഗമായി കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി പാലക്കാട് ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.കെ. അച്യുതൻ അധ്യക്ഷത വഹിച്ചു. എം. ഹരിദാസ് സ്വാഗതവും കെ.ആർ. വിജയൻ നന്ദിയും പറഞ്ഞു. കെ. പഴനി, കെ. മണി, കെ.ആർ. വിജയൻ, കെ. സുകുമാരൻ, വി.എം. സുശീല, കെ.പി. ശശിധരൻ, എം. രാമചന്ദ്രൻ, ആർ.എ. ഉണ്ണിത്താൻ, പി. ലീലാധരൻ, കെ.എസ്. രാമകൃഷ്ണൻ, എ. ചന്ദ്രൻ, വി. ഗോപാലകൃഷ്ണൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.