പൂക്കോട്ടുംപാടം: സംസ്ഥാനത്ത് മത്സ്യകൃഷിയില്‍ നേട്ടം കൈവരിച്ച മികച്ച രീതിയില്‍ നൂതന മത്സ്യ കൃഷി ഏറ്റെടുത്ത് നടപ്പാക്കിയ ജില്ലയിലെ മത്സ്യ കര്‍ഷകനുള്ള പുരസ്കാരം പൂക്കോട്ടുംപാടം തറമ്മല്‍ കബീറിന്. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കൊല്ലത്ത് ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ പുരസ്കാരം ഏറ്റുവാങ്ങും. പൂക്കോട്ടുംപാടം കതിര്‍ എന്ന് പേരിട്ട ജൈവവൈവിധ്യ ഉദ്യാനത്തിലെ മത്സ്യ കുളത്തില്‍ ഗ്രാസ് കാർപ്പ് ഇനങ്ങളായ കട്ട്ല, രോഹു, മൃഗാൾ എന്നിവയും തിലാഫിയ, വാല തുടങ്ങിയ മത്സ്യങ്ങളുമാണ് പരിസര മലിനീകരണമില്ലാതെ കൃഷി നടത്തുന്നത്. എൻജിനീയറിങ് പഠനം ഉപേക്ഷിച്ചു കാര്‍ഷികവൃത്തിയിലേക്ക് ഇറങ്ങിയ കബീര്‍ പാരമ്പര്യ കാര്‍ഷിക കുടുംബത്തില്‍പ്പെട്ടയാളാണ്. അധ്യാപികയായ ഷീബയും മക്കളായ റഫല്‍, ഫിഡല്‍, മിനാന്‍ എന്നിവരും കബീറിന് സഹായിയായി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.