ചക്ക മഹോത്സവം സംഘടിപ്പിച്ചു

വള്ളിക്കാപ്പറ്റ: കൊതിയൂറും വിഭവങ്ങളുമായി വള്ളിക്കാപ്പറ്റ ചെക്ക്‌പോസ്റ്റ് എൽ.പി സ്കൂളിലെ അമ്മമാരുടെ കൂട്ടായ്മ ചക്ക മഹോത്സവം ഒരുക്കി. ചക്ക കൊണ്ടുണ്ടാക്കിയ കേക്ക്, പായസം, ഉണ്ണിയപ്പം, ജ്യൂസ്‌, ലഡു, ചക്ക ചില്ലി തുടങ്ങി 40തോളം ഉൽപന്നങ്ങളും അവ ഉണ്ടാക്കുന്ന വിധവും മേളയിൽ പ്രദർശിപ്പിച്ചു. പഞ്ചായത്ത് അംഗം ടി. സലീന ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.വി.എം. മുഹമ്മദ്‌ ഷമീർ, അധ്യാപകരായ ചന്ദ്രമതി, മുംതാസ്, ശിവപ്രസാദ്, എം.ടി.എ പ്രസിഡൻറ് സജിത എന്നിവർ സംസാരിച്ചു. photo: mpc mpe1chakka maholsavam വള്ളിക്കാപ്പറ്റ ചെക്ക്‌പോസ്റ്റ് എൽ.പി സ്കൂളിൽ സംഘടിപ്പിച്ച ചക്ക മഹോത്സവം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.