വണ്ടൂർ: കേന്ദ്ര സർക്കാറിെൻറ കർഷകദ്രോഹ നയത്തിനെതിരെ സംഘടിപ്പിക്കുന്ന 10 കോടി ഒപ്പ് ശേഖരണത്തിെൻറ ഭാഗമായി കർഷക സംഘം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ചെറുകോട് കേന്ദ്രത്തിൽ ഒപ്പ് ശേഖരണം നടത്തി. ജെ. ക്ലീറ്റസ് ഉദ്ഘാടനം ചെയ്തു. യു.സി. നന്ദകുമാർ, എം. മുജീബ്, ഷെമീർ മമ്പാടൻ എന്നിവർ സംസാരിച്ചു. ഒപ്പ് ശേഖരണം പൂർത്തിയാക്കി ജില്ല കലക്ടർക്ക് കൈമാറും. റെയിൽവേ മേധാവിക്ക് നിവേദനം നല്‍കി വണ്ടൂര്‍: വെള്ളാമ്പുറം റെയിൽവേ അണ്ടര്‍ പാസിലെ അപകട പരമ്പരകള്‍ക്ക് പരിഹാരം കാണുന്നതിന് 'റിവര്‍ വ്യൂ മിറർ' സ്ഥാപിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവിശ്യപെട്ട് സഹ്യ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് എന്‍.എസ്.എസ് യൂനിറ്റ് ദക്ഷിണ മേഖല റെയില്‍വേ മേധാവിക്ക് നിവേദനം നല്‍കി. പ്രോഗ്രാം ഓഫിസര്‍ ശ്രീരംഗനാഥന്‍, യൂനിറ്റ് സെക്രട്ടറി മുര്‍ഷിദ് റഹ്മാന്‍, ഷിബില്‍ഷാദ് എന്നിവർ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.