പെരുവള്ളൂര്‍ വില്ലേജ് ഓഫിസിൽ യൂത്ത് ലീഗ് പ്രവർത്തകരുടെ മിന്നൽ പ്രതിഷേധം

തേഞ്ഞിപ്പലം: പെരുവള്ളൂര്‍ വില്ലേജ് ഓഫിസിലെ ചില ജീവനക്കാരുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു യൂത്ത് ലീഗ് പ്രവർത്തകരുടെ മിന്നൽ പ്രതിഷേധം. ലൈഫ് മിഷന്‍ ഗുണഭോക്താവി​െൻറ രേഖാ നിര്‍മാണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഭരണസമിതി അംഗം സുനില്‍ വില്ലേജ് ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഓഫിസ് അധികാരികളിൽനിന്ന് നിരുത്തരവാദപരമായ സമീപനമുണ്ടായതിൽ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് മിന്നല്‍ സമരവുമായി രംഗത്തെത്തിയത്. വില്ലേജ് ഓഫിസ് ജീവനക്കാരുടെ അനാസ്ഥയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് യൂത്ത് ലീഗ് നേരത്തേയും മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിരുന്നു. യൂത്ത് ലീഗ് നടത്തിയ മിന്നല്‍ സമരം ശക്തമായതോടു കൂടി പി. അബ്ദുല്‍ ഹമീദ് എം.എൽ.എ വില്ലേജ് ഓഫിസ് സന്ദര്‍ശിക്കുകയും വിഷയത്തി​െൻറ ഗൗരവം വില്ലേജ് ഓഫിസറെ ബോധ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സമരക്കാരുടെ ആവശ്യപ്രകാരം തിരൂരങ്ങാടി തഹസില്‍ദാര്‍ വില്ലേജ് ഓഫിസ് സന്ദര്‍ശിക്കുകയും സമരക്കാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ആരോപണവിധേയരായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ജില്ല കലക്ടറോട് ശിപാര്‍ശ ചെയ്യുന്നതുള്‍പ്പെടെയുള്ള ശാശ്വതമായ പ്രശ്ന പരിഹാരം തഹസില്‍ദാര്‍ ഉറപ്പുനല്‍കിയ ശേഷമാണ് യൂത്ത് ലീഗ് സമരം അവസാനിപ്പിച്ചത്. തഹസില്‍ദാറുമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. അബ്ദുല്‍ കലാം, പെരുവള്ളൂര്‍ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ കാവുങ്ങല്‍, യൂത്ത് ലീഗ് നേതാക്കളായ കോയാസ് കാക്കത്തടം, എൻ. താഹിർ, എം.സി. അയ്യൂബ്, അഷ്കര്‍, ബ്ലോക്ക് മെംബര്‍ വിശ്വൻ, പഞ്ചായത്ത് മെംബര്‍മാരായ പി.എം. അഷ്റഫ്, സുനില്‍, മുനീര്‍ തൊപ്പാശ്ശേരി, പി.സി. ബീരാന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. സമരത്തിന് യൂത്ത് ലീഗ് നേതാക്കളായ എ. ബഷീര്‍, കോയാസ്, അയ്യൂബ്, സലീം ചുള്ളിയാലപ്പുറം, യു.പി. അലി, റഹീം, സുനില്‍, മുനീര്‍ തൊപ്പാശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫോട്ടോ: പെരുവള്ളൂർ വില്ലേജ് ഓഫിസിൽ തഹസിൽദാറുമായി ലീഗ് നേതാക്കൾ ചർച്ച നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.