പൂക്കോട്ടുംപാടം: കരനെല്‍ പ്രോത്സാഹനത്തിെൻറ ഭാഗമായി കൃഷി ഭവൻ സഹകരണത്തോടെ അമരമ്പലം പഞ്ചായത്തിലെ ഉള്ളാട്ടില്‍ രണ്ടര ഏക്കര്‍ സ്ഥലത്ത് കൃഷി ആരംഭിച്ചു. കരുമത്തില്‍ മോഹന്‍ദാസിെൻറ തോട്ടത്തിലെ റബര്‍തൈകള്‍ക്കിടയിലാണ് കൃഷി ആരംഭിച്ചത്. ഓണത്തിന് വിളവെടുക്കാന്‍ പാകത്തിൽ ഉമ ഇനത്തില്‍പ്പെട്ട വിത്താണ് വിതച്ചത്. കൂടാതെ ഓണവിപണി ലക്ഷ്യമാക്കി മത്തന്‍, വെണ്ട, വഴുതന, പയര്‍ തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് സി. സുജാത വിത്തിടല്‍ കർമം നടത്തി. വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങളായ അനിത രാജു, പി.എം. ബിജു, കര്‍ഷകരായ കരുമത്തില്‍ മോഹന്‍ദാസ്, നറുക്കില്‍ ഗോപാലന്‍ എന്നിവര്‍ സംബന്ധിച്ചു. ഫോട്ടോ ppm3 അമരമ്പലം ഉള്ളാട്ടില്‍ കരനെല്‍ കൃഷിക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സുജാത വിത്തിടല്‍ നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.