ലീഡര്‍ ജന്മശതാബ്​ദി ആഘോഷിച്ചു

പാലക്കാട്: കേരളത്തി‍​െൻറ വികസനകാര്യങ്ങളില്‍ ദീര്‍ഘദൃഷ്ടിയോടുകൂടി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയായിരുന്നു കെ. കരുണാകരനെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. സുരേഷ് ബാബു പറഞ്ഞു. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തില്‍ നടന്ന ലീഡര്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍ അധ്യക്ഷത വഹിച്ചു. വി.എസ്. വിജയരാഘവന്‍, കെ.എ. ചന്ദ്രന്‍, സി. ചന്ദ്രന്‍, എ. രാമസ്വാമി, പി.വി. രാജേഷ്, എ. ബാലന്‍, കെ.യു. അംബുജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. പാലക്കാട്: ലീഡർ കെ. കരുണാകര‍​െൻറ രാഷ്ട്രീയം വികസനത്തി‍​െൻറ രാഷ്ട്രീയമാണെന്നും കേരളത്തി‍​െൻറ സമഗ്രവികസനത്തി‍​െൻറ ശിൽപി കെ. കരുണാകരനാണെന്നും വി.എസ്. വിജയരാഘവൻ പറഞ്ഞു. കരുണാകര‍​െൻറ ജന്മദിനാഘോഷത്തിൽ ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് ചിങ്ങന്നൂർ മനോജ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഇബ്രാഹിം, എം. മണി, മുബാറക്, ബിന്ദു പിരായിരി, കെ.ബി. സുഗതൻ, ശിവദാസൻ, ബ്രിജേഷ് പ്രേം, അനിൽകുമാർ, ഹസൻ, വിനോദ് ജി. നാഥ്, പി.പി. വിജയകുമാർ, കെ.വി. ദേവൻ, ഗീതമ്മ ടീച്ചർ, നൗഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.