സൈക്കിൾ യാത്രക്ക്​ സ്വീകരണം നൽകി

മലപ്പുറം: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് പൊതുജനങ്ങളെയും കുട്ടികളെയും ബോധവത്കരിക്കുന്ന സന്ദേശവുമായി ഡൽഹി ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥി അൽ അമീനി​െൻറ സൈക്കിൾ യാത്രക്ക് വിവിധയിടങ്ങളിൽ സ്വീകരണം നൽകി. പെരുവള്ളൂർ സ്കൂൾ, മലപ്പുറം ഗവ. കോളജ്, സ​െൻറ് ജെമ്മാസ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാർഥികളുമായി സംവദിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് ഇരുമ്പുഴി ഗവ. സ്കൂളിലും ഉച്ചക്ക് 2.30ന് മഞ്ചേരി ബോയ്സ് സ്കൂളിലും പ്രചാരണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.