മലപ്പുറം: താഴെ തട്ടിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി കോൺഗ്രസ്. ചൊവാഴ്ച ചേർന്ന ജില്ല കോൺഗ്രസ് കമ്മിറ്റി യോഗത്തിലാണ് ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ തീരുമാനിച്ചത്. മുസ്ലിം ലീഗിെൻറ പൊന്നാനി മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച ഒൗദ്യോഗികമായി തുടക്കമിട്ടിരുന്നു. ലീഗിനൊപ്പം പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് പാർട്ടി തീരുമാനം. ഇതിന് മുമ്പ് വിവിധ പഞ്ചായത്തുകളിൽ ലീഗും കോൺഗ്രസും തമ്മിലുളള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമം തുടരുകയാണ്. നേരത്തെ, കൊണ്ടോട്ടി നഗരസഭ, ചെറുകാവ് എന്നിവിടങ്ങളിൽ ഇരുപാർട്ടികളും തമ്മിൽ ഒത്തുതീർപ്പിലെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് മണ്ഡലങ്ങൾക്കുമായി മുതിർന്ന ആറ് നേതാക്കളെ കെ.പി.സി.സി ചുമതലപ്പെടുത്തിയിട്ടുണ്ട്. മലപ്പുറത്ത് കെ.പി. കുഞ്ഞിക്കണ്ണൻ, കെ.പി. അബ്ദുൽ മജീദ് എന്നിവരും പൊന്നാനിയിൽ യു.വി. ബാലകൃഷ്ണനും ടി.വി. രാധാകൃഷ്ണനും വയനാട് സോണി സെബാസ്റ്റ്യനും പി.ജെ. പൗലോസിനെയുമാണ് കെ.പി.സി.സി നിയോഗിച്ചത്. വരുംദിവസങ്ങളിൽ അസംബ്ലി തലത്തിലും രണ്ടുവീതം മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തും. പ്രവർത്തനം പിന്നാക്കം പോയ മണ്ഡലം കമ്മിറ്റികെളല്ലാം പുനരുജ്ജീവിപ്പിക്കും. എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഇൗ ആഴ്ച ജില്ലയിൽ വരുന്നുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും മുന്നൊരുക്കങ്ങൾക്ക് രൂപം നൽകാനായി ജില്ലയിൽ എത്തുന്നുണ്ട്്. മുതിർന്ന നേതാക്കൾ അസംബ്ലി മുതൽ മണ്ഡലംതലം വരെയുള്ള പ്രവർത്തകരുമായി നേരിട്ട് സംസാരിക്കും. ഇതിനോടൊപ്പംതന്നെ ഇരുപാർട്ടി പ്രവർത്തകരും തമ്മിൽ താഴെ തട്ടിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് ധാരണ. കരിപ്പൂർ: യൂത്ത് കോൺഗ്രസ് രാപ്പകൽ സമരം അവസാനിച്ചു െകാണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥ-ഭരണകൂട ഗൂഢാലോചനക്കെതിരെ യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമാനത്താവള പരിസരത്ത് നടത്തിയ രാപ്പകൽ സമരം സമാപിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ സമാപനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് വിമാനത്താവളത്തെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അനിൽകുമാർ ആവശ്യപ്പെട്ടു. റൺവേ നവീകരണം പൂർത്തിയായാൽ ഹജ്ജ് എംബാർക്കേഷൻ പോയൻറ് തിരികെ െകാണ്ടുവരുമെന്ന ഉറപ്പ് പാലിക്കാത്തത് മലബാറിനോടുള്ള കടുത്ത അവഗണനയാണ്. മലബാറിെൻറ സാമൂഹികപരമായ മുന്നേറ്റവും വികസനവും കൈവരിക്കുന്നതിൽ സുപ്രധാന പങ്കാണ് കരിപ്പൂർ വഹിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. എ.കെ. അബ്ദുറഹ്മാൻ, സക്കീർ പുല്ലാര, അസീസ് ചീരാൻതൊടി, ഹസൻ പൊന്നേത്ത്, പി. നിധീഷ്, ലത്തീഫ് കൂട്ടാലുങ്ങൽ, ജമാൽ കരിപ്പൂർ, റാഫി കരിപ്പൂർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.