'ഗ്രാമം ആരാമം'പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റീൽ പ്ലേറ്റും ഗ്ലാസും വിതരണം ചെയ്യുന്ന പദ്ധതി പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്യുന്നു ചേലേമ്പ്ര: 'ഗ്രാമം ആരാമം' മാലിന്യരഹിത ഗ്രാമം പരിപാടിയുടെ ഭാഗമായി സ്റ്റീൽ പ്ലേറ്റുകളുടെ വിതരണവും വിവിധ മേഖലയിലെ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കൽ ചടങ്ങും ചേലേമ്പ്ര ഗ്രാമപഞ്ചായത്തിൽ നടന്നു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ കഴിഞ്ഞ രണ്ടുവർഷമായി നടപ്പാക്കുന്ന ജനകീയ പ്രവർത്തനമാണ് 'ഗ്രാമം ആരാമം'. ആഘോഷവേളകളിൽ പേപ്പർ ഗ്ലാസും പ്ലേറ്റും ഉപയോഗിക്കുന്ന രീതി അവസാനിപ്പിക്കാൻ ഉദ്ദേശിച്ചാണ് എല്ലാ വാർഡുകളിലേക്കും സ്റ്റീൽ പ്ലേറ്റും ഗ്ലാസും നൽകാൻ തീരുമാനിച്ചത്. 17ാം വാർഡ് മെംബർ സി.കെ. സുജിതക്ക് നൽകി പ്രഫ. എ.പി. അബ്ദുൽ വഹാബ് വിതരണം നിർവഹിച്ചു. 100 മുതൽ 150 ദിവസം വരെ തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ പൂർത്തിയാക്കിയ 33 പേർക്കുള്ള ഉപഹാരം ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. അമീർ, കെ.പി. പോൾ, കവി പരത്തുള്ളി രവീന്ദ്രൻ എന്നിവർ നൽകി. എൽ.എസ്.എസ്, യു.എസ്.എസ് നേടിയ വിദ്യാർഥികളെയും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. ചേലേമ്പ്രയിലെ സ്കൂളിൽനിന്നും അംഗൻവാടികളിൽനിന്നും വിരമിച്ച അധ്യാപകർക്കുള്ള ഉപഹാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം സെറീന ഹസീബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അപ്പുട്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജമീല മുഹമ്മദ്, എൻ. ഉദയകുമാരി, സി. ശിവദാസൻ, മെംബർമാരായ എം. ബേബി, കെ. ദാമോദരൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജമീല, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി. സന്തോഷ്, വാർഡ് മെംബർ സുജിത ഷിബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.