പാതായ്​ക്കര റബർ കമ്പനിക്കെതിരെ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്​

പെരിന്തൽമണ്ണ: പാതായ്ക്കര വില്ലേജിൽ കോവിലകംപടി തോട്ടക്കരയിെല റബർ കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതുസംബന്ധിച്ച് പാതായ്ക്കര സി.പി.എം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ ആർ.ഡി.ഒക്ക് നാട്ടുകാർ ഒപ്പിട്ട നിവേദനം സമർപ്പിച്ചു. കമ്പനിയുടെ പ്രവർത്തനം മൂലം വായു, ജലമലിനീകരണം സംഭവിക്കുന്നതായാണ് നാട്ടുകാരുടെ ആരോപണം. ഇത് സംബന്ധിച്ച് നേരത്തേ ജനകീയ സമരപരിപാടികൾ നടത്തിയതാണ്. ഇതി​െൻറ ഭാഗമായി കമ്പനി മാനേജ്മ​െൻറും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രദേശവാസികളും 2016 നവംബർ 23ന് യോഗം ചേരുകയും 2018 ജൂൺ 30ന് കമ്പനി പ്രവർത്തനം നിർത്താമെന്ന് അന്ന് ഏകകണ്ഠമായി തീരുമാനിച്ചതുമാണ്. എന്നാൽ, മാനേജ്മ​െൻറ് കഴിഞ്ഞദിവസം യോഗം വിളിച്ച് കമ്പനി തുടർന്നും പ്രവർത്തിപ്പിക്കുെമന്ന് അറിയിച്ചതായി ആർ.ഡി.ഒക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. 2016ലെ തീരുമാനത്തിന് വിരുദ്ധമായി കമ്പനിയുടെ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ച് അതിനെ ചെറുക്കുമെന്നും നിവേദനത്തിൽ പറയുന്നു. പരിസ്ഥിതി പ്രശ്നംമൂലം ജനജീവിതം ദുസ്സഹമായിരിക്കെ സ്ഥാപനം അടച്ചുപൂട്ടാൻ കർശന നടപടി വേണമെന്നും നിവേദനത്തിൽ ആവശ്യെപ്പട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.