അർജൻറീന മോഡൽ ചെരിപ്പ് വേണോ...? സൗജന്യമായി വിതരണം ചെയ്ത് കടയുടമ

കോട്ടക്കൽ: 'ചെരിപ്പ് വേണോ, പണം വേണ്ട'. അദ്ഭുതത്തോടെ നോക്കിയവരോട് ഉടമ പറഞ്ഞു. 'കാര്യമായിട്ടാണ് ചെരിപ്പ് വേണമെങ്കിൽ വാങ്ങിക്കോളൂ, സൗജന്യമാണ്'. ലോകകപ്പിൽനിന്ന് അർജൻറീന പുറത്തായതോടെ അർജൻറീന മോഡൽ ഫാൻസി ചെരിപ്പ് സൗജന്യമായി വിതരണം ചെയ്തത് പുത്തനത്താണിയിലെ ഫെറോജ ഫാൻസി ഷോപ്പുടമകളായ കെ. ഹനീഫയും പി.കെ. മെഹറൂഫുമാണ്. 200 രൂപ വിലവരുന്നതാണ് ചെരിപ്പുകൾ. ലോകകപ്പി​െൻറ ഭാഗമായി ബംഗളൂരുവിൽനിന്ന് 300 ജോഡി ചെരിപ്പുകളാണ് എത്തിച്ചത്. അർജൻറീന ടീമി​െൻറ ദേശീയപതാകയുടെ മാതൃകയിലുള്ള ചെരിപ്പിന് വൻ ഡിമാൻഡായിരുന്നു. ഇഷ്ട ടീമി​െൻറ മത്സരദിവസം ചൂടപ്പം പോലെ വിറ്റുപോകുകയും ചെയ്തു. എന്നാൽ, അർജൻറീനയുടെ അപ്രതീക്ഷിത തോൽവി തിരിച്ചടിയായി. ചെരിപ്പിന് ആവശ്യക്കാരുണ്ടാകില്ലെന്ന് കണ്ടാണ് സൗജന്യമായി നൽകുന്നത്. മത്സരം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ 35 ജോടി ചെരിപ്പുകളാണ് വിറ്റുപോയത്. ടീം തോറ്റതോടെ പുറത്തിട്ട് നടക്കാൻ ആരും തയാറാകില്ല. ബാത്ത് റൂമിലെങ്കിലും ഉപയോഗിച്ചോട്ടെയെന്നാണ് ഇവർ പറയുന്നത്. കളി കഴിഞ്ഞതോടെ ശനിയാഴ്ച രാത്രി 11വരെയാണ് ഇവ വിതരണം ചെയ്തത്. പുത്തനത്താണിയിൽ ചെരിപ്പുകൾ വിതരണം ചെയ്യുന്ന ഉടമകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.