ഹജ്ജ്: സാങ്കേതിക പരിശീലന ക്ലാസ് നടത്തി

പട്ടാമ്പി: സർക്കാർ ഹജ്ജ് കമ്മിറ്റിയുടെ നറുക്കെടുപ്പിലൂടെ തെരഞ്ഞടുക്കപ്പെട്ട ജില്ലയിൽ നിന്നുള്ളവർക്കായി സാങ്കേതിക പരിശീലന ക്ലാസ് നടന്നു. പട്ടാമ്പി ഗവ. സംസ്കൃത കോളജ് അറബിക് വിഭാഗത്തി‍​െൻറ കമ്യൂണിറ്റി എക്സ്റ്റൻഷൻ പ്രോഗ്രാമി‍​െൻറ ഭാഗമായി രൂപവത്കരിച്ച ഹജ്ജ് ഹെൽപ് െഡസ്കി‍​െൻറ സഹകരണത്തോടെ നടന്ന പരിശീലന പരിപാടിക്ക് ജില്ല ഹജ്ജ് ട്രൈനർ കെ. മുബാറക് നേതൃത്വം നൽകി. അറബിക് വിഭാഗം മേധാവി ഡോ. പി. അബ്ദു അധ്യക്ഷത വഹിച്ചു. വളണ്ടിയർമാരായ പി. യൂസുഫ്, എൻ.കെ. ഹബീബുല്ല, കെ.പി. ജാഫർ, ടി. സൈതാലി എന്നിവർ സംസാരിച്ചു. അലുംനി അസോസിയേഷൻ രൂപവത്കരിച്ചു പട്ടാമ്പി: അര നൂറ്റാണ്ട് പിന്നിട്ട പട്ടാമ്പി ഗവ. സംസ്കൃത കോളജ് എൻ.സി.സി. യൂനിറ്റ്, അലുംനി അസോസിയേഷന് രൂപം നൽകി. എൻ.സി.സി പ്രവർത്തനങ്ങൾക്ക് ശക്തി പകരാനും പൊതുജനങ്ങൾക്ക് എൻ.സി.സിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനും അലുംനി അസോസിയേഷന് കഴിയുമെന്ന് കമ്മിറ്റി രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത പ്രിൻസിപ്പൽ പ്രഫ. പി.കെ. പ്രസന്ന പറഞ്ഞു. എൻ.സി.സി. ഓഫിസർ ലഫ്റ്റനൻറ് ഡോ. പി. അബ്ദു അധ്യക്ഷത വഹിച്ചു. ഫെബ്രുവരി അവസാനവാരം വിപുലമായ എൻ.സി.സി. അലുംനി മീറ്റ് നടത്താനും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത കോളജിലെ കാഡറ്റുകളായ നിധിൻ, അഖിൽ എന്നിവരെ ആദരിക്കാനും തീരുമാനിച്ചു. അഡ്ഹോക് കമ്മിറ്റി ഭാരവാഹികളായി സി.യു. മനോജ് കുമാർ (ചെയർ.), ഷെരീഫ് തുമ്പിൽ (കൺ.) കെ. ഷിജില (ട്രഷ.) കെ.കെ. മുഹമ്മദ് അഷ്റഫ്, ടി.പി. ജിഷ, എൻ. രേഷ്മ ,കെ.പി. കിരൺ, ജി. ഗോപിക, എൻ. ശാലിനി, ടി. ശ്രീലക്ഷ്മി (അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.