pkg2

തീർഥാടക സംഘാംഗത്തി​െൻറ മരണം; ബന്ധുക്കൾ മനുഷ്യാവകാശകമീഷന് പരാതി നൽകി കൂറ്റനാട്: തീർഥയാത്രക്കിടെ ചികിത്സ കിട്ടാതെ മദ്റസ അധ്യാപകൻ മരിച്ച സംഭവത്തിൽ ബന്ധുക്കൾ നിയമനടപടിക്ക്. ചെല്ലൂർ മഹല്ല് സ്വദേശി സയ്യിദ് സൈനുദ്ദീൻ മുശയിഖ് ബാ അലവിയുടെ മരണത്തെത്തുടർന്നാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയത്. ജനുവരി 26 ന് രാത്രി 10.45 ഓടെയാണ് ഇദ്ദേഹം നാഗൂരിൽ മരിച്ചത്. തിരൂരിൽ നിന്നുള്ള സിയാറത്ത് സംഘത്തോടൊപ്പം പുറപ്പെട്ടതായിരുന്നു. നാഗൂരിലെത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെെട്ടങ്കിലും മതിയായ ചികിത്സ നൽകിയില്ലെന്നാണ് പരാതി. തുടർന്ന് മൃതദേഹം ഇന്നോവകാറിൽ അതിർത്തിയായ ഗോപാലപുരത്തേക്ക് കയറ്റിവിടുകയായിരുന്നു. ബന്ധുക്കളെ വിളിച്ച് ആംബുലൻസുമായി ഗോപാലപുരത്തെത്താൻ നിർദേശിച്ചിരുന്നു. ഇവരെത്തിയപ്പോൾ കാറിലായിരുന്നു മൃതദേഹം. മരണാന്തരപ്രാഥമികകാര്യങ്ങൾ പാലിക്കാത്തതിനാൽ കണ്ണും വായും എല്ലാം തുറന്നിരിക്കുകയായിരുന്നത്രെ. തുടർന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത് പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം അസ്വഭാവികമരണത്തിന് കേസെടുക്കുകയായിരുന്നു. യാത്രസംഘത്തിലെ ഒരാൾക്ക് മരണം സംഭവിച്ചാൽ പാലിക്കേണ്ട കാര്യങ്ങൾ കാറ്റിൽ പറത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി, മനുഷ്യാവകാശകമീഷൻ തുടങ്ങിയവർക്ക് ബന്ധുക്കൾ പരാതി നൽകിയതായി സഹോദരനും തൃത്താല സ്നേഹനിലയം ഭാരവാഹിയുമായ സൈനുദ്ദീൻ തങ്ങൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.