ശ്രീകൃഷ്ണപുരം: കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥി എളമ്പുലാശ്ശേരി തണ്ടോട്ടില്‍ പാത്തുമ്മയുടെ മകന്‍ മുസ്തഫക്ക് സ്വന്തമായി കിടപ്പാടം എന്നത് ഇനി സ്വപ്നമല്ല. ജന്മനാ കാഴ്ച തകരാറും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുള്ള മുസ്തഫക്ക് ഉമ്മയും പ്രായമായ മുത്തശ്ശിയും മാത്രമേയുള്ളൂ. പൊലീസുകാര്‍ക്കിടയിലെ സേവന കൂട്ടായ്മയായ മേഴ്സി കോര്‍പ്സ് ആണ് മുസ്തഫക്ക് വീട് െവച്ച് നല്‍കിയത്. എട്ട് ലക്ഷം രൂപയാണ് വീടിെൻറ നിർമാണ െചലവ്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിെൻറയും കരിമ്പുഴ ഗ്രാമപഞ്ചായത്തിെൻറയും സഹായവും വീട് നിർമാണത്തിന് ലഭിച്ചു. മേയ് മാസത്തിലാണ് വീട് നിര്‍മാണം ആരംഭിച്ചത്. കരിമ്പുഴയിലെ അഗിന്‍ കണ്‍സ്ട്രക്ഷന്‍സ് ആണ് മൂന്ന് മാസംകൊണ്ട് നിർമാണം പൂര്‍ത്തിയാക്കിയത്. കരാറുകാരുടെ വകയായി വീടിനോട് ചേര്‍ന്ന് അടുക്കളയും സൗജന്യമായി നിര്‍മിച്ച് നല്‍കി. ഹെലൻ കെല്ലർ അന്ധവിദ്യാലയത്തിലെ അധ്യാപകനായ ആർ.ടി. ബിജുവാണ് മുസ്തഫയുടെ അവസ്ഥ മേഴ്സികോർപ്സിെൻറ ശ്രദ്ധയിൽപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് കെ.എസ്. സുദർശൻ, മുസ്തഫയുടെ അവസ്ഥ നേരിൽ കണ്ടതോടെയാണ് മേഴ്സി കോർപ്സിെൻറ കരുണ മുസ്തഫയിലേക്ക് നീണ്ടത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷന്‍ വീടിെൻറ താക്കോല്‍ മുസ്തഫക്ക് കൈമാറി. ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് കെ.എസ്. സുദര്‍ശന്‍ മുഖ്യാതിഥിയായിരുന്നു. മണ്ണാര്‍ക്കാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.പി. ഫര്‍ഷാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഷൊർണൂര്‍ ഡിവൈ.എസ്.പി. എന്‍. മുരളീധരന്‍, മണ്ണാര്‍ക്കാട് സബ് ഇന്‍സ്പെക്ടര്‍ വിപിന്‍ വേണുഗോപാല്‍ ബ്ലോക്ക് മെംബര്‍ കുഞ്ഞഹമ്മദ്, വാര്‍ഡ് മെംബര്‍ ചന്ദ്രിക, മഹല്ല് ഖാദി കുഞ്ഞഹമ്മദ്, ഡോ. പ്രഭു, ശ്രീജിഷ്, ആർ.ടി. ബിജു എന്നിവര്‍ സംസാരിച്ചു. 755 സ്ക്വയർ ഫീറ്റുള്ള വീടാണ് മുസ്തഫക്കായി നിർമിച്ചത്. ക്യാപ്ഷൻ: pkl 1- കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥി മുസ്തഫക്കായുള്ള വീടിെൻറ താക്കോൽ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.