പാലക്കാട്: പ്രവാചകനായ ഇബ്രാഹീമിെൻറയും ഭാര്യ ഹാജറയുടെയും മകൻ ഇസ്മായിലിെൻറയും ത്യാഗോജ്ജ്വലമായ ജീവിതസ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. പ്രളയം തീർത്ത ദുരിതക്കടലിൽനിന്ന് സഹോദരങ്ങൾ മുക്തരാകാത്ത സാഹചര്യത്തിൽ പൊലിമയാർന്ന ആഘോഷങ്ങൾ ഇത്തവണ ജില്ലയിലുണ്ടാവില്ല. മകനെ ബലി നൽകാൻ തയാറായ ഇബ്രാഹീം നബിയുടെ ത്യാഗവും സമർപ്പണവും ഓർത്തെടുത്ത് വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ ബലി അറക്കലും വിതരണവും നടക്കും. മഴക്കെടുതിയുടെ ദുരിതക്കയത്തിൽനിന്ന് വിപണിയും മുക്തമായിട്ടില്ല. സാധാരണ പെരുന്നാളിനോടടുത്ത ദിവസങ്ങളിലുണ്ടാകുന്ന തിരക്ക് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപാരസ്ഥാപനങ്ങളിൽ ഉണ്ടായിരുന്നില്ല. സഹജീവികളെ കൈമെയ് മറന്ന് സഹായിക്കാൻ നാളത്തെ ദിവസം ഉപയോഗപ്പെടുത്താനുള്ള തയാറെടുപ്പിലാണ്. ദുരിതബാധിതരെ സഹായിക്കാൻ പള്ളികളിലും ഈദ് ഗാഹുകളിലും പിരിവ് നടക്കും. വലിയ രീതിയിലുള്ള ആഘോഷം ഒഴിവാക്കാൻ വിവിധ മഹല്ലുകളിൽ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.