ഫുട്ബാൾ: കൂട്ടമണ്ണ ജേതാക്കൾ

മലപ്പുറം: 'പടച്ചവ‍​െൻറ വീഥിയിൽ പടപ്പുകളുടെ നീതിക്കായ്' കാമ്പയിനി‍​െൻറ ഭാഗമായി എസ്.ഐ.ഒ മലപ്പുറം ഏരിയ ഫുട്ബാൾ ടൂർണമ​െൻറ് സംഘടിപ്പിച്ചു. പത്ത് ടീമുകൾ പങ്കെടുത്ത ടൂർണമ​െൻറിൽ കോഡൂർ യൂനിറ്റിനെ പരാജയപ്പെടുത്തി കൂട്ടമണ്ണ യൂനിറ്റ് ജേതാക്കളായി. വിജയികൾക്കും ടോപ് സ്കോറർ നാജിഹിനുമുള്ള ട്രോഫികൾ എ. സദറുദ്ദീൻ നൽകി. പി.കെ. ഷബീർ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ വലിയങ്ങാടി, മുഹമ്മദ് കൊന്നോല എന്നിവർ കളി നിയന്ത്രിച്ചു. മുഹമ്മദ് ഹനഫ്, ദാനിഷ്, അനസ് നസീർ, ബാസിൽ, ഷഹീർ, നഷാദ്, റാഷിദ്, അമീൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.