പ്രചാരണ ജാഥക്ക്​ സ്വീകരണം നൽകി

മലപ്പുറം: കേരള സ്റ്റേറ്റ് ഒാേട്ടാ-ടാക്സി ആൻഡ് ലൈറ്റ് മോേട്ടാർ വർക്കേഴ്സ് ഫെഡറേഷൻ (സി.െഎ.ടി.യു) വടക്കൻ മേഖല പ്രചാരണജാഥക്ക് മലപ്പുറത്ത് സ്വീകരണം നൽകി. കേന്ദ്രസർക്കാറി​െൻറ ജന-തൊഴിലാളി വിരുദ്ധ നയങ്ങൾെക്കതിരെ മേയ് 10ന് മോേട്ടാർ തൊഴിലാളികളും കുടുംബാംഗങ്ങളും നടത്തുന്ന സെക്രേട്ടറിയറ്റ് ധർണയുടെ ഭാഗമായാണ് പ്രചാരണജാഥ നടത്തിയത്. സി.െഎ.ടി.യു മലപ്പുറം ഏരിയ സെക്രട്ടറി ഇ.എൻ. ജിതേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കെ.എസ്. സുനിൽകുമാർ, ജില്ല സെക്രട്ടറി സി.എച്ച്. ആഷിഖ്, കോഴിക്കോട് ജില്ല സെക്രട്ടറി െക.കെ. മമ്മു, കെ.പി. ഫൈസൽ, ടി. അഷ്റഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.