പുഴയെ അറിഞ്ഞ്​ നഗരസഭയുടെ തോണിയാത്ര

മലപ്പുറം: ജലസംരക്ഷണ സന്ദേശമുയർത്തി മലപ്പുറം നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ പുഴയാത്ര നടത്തി. ൈകയേറ്റവും മാലിന്യം തള്ളുന്നതും കണ്ടെത്തി നടപടിയെടുക്കാനും ജലസ്രോതസ്സ് സംരക്ഷിക്കാനുമാണ് നഗരസഭ പുഴയാത്ര സംഘടിപ്പിച്ചത്. 15ാം വാർഡിൽ കടലുണ്ടി പുഴയിൽ താമരക്കുഴി ആനക്കടവ് പാലത്തിനടിയിലെ കടവിൽനിന്നാരംഭിച്ച തോണിയാത്ര മണ്ണാർകുണ്ട്, തൂക്കുപാലം, നടുപാറ എന്നിവിടങ്ങൾ സന്ദർശിച്ചു. നഗരസഭ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, മലപ്പുറം ഗവ. കോളജ് എൻ.എസ്.എസ് വിദ്യാർഥികൾ, വിവിധ ക്ലബ് പ്രവർത്തകർ എന്നിവർ യാത്രയുടെ ഭാഗമായി. ഹരിത കേരള മിഷ​െൻറ ഭാഗമായി പുഴ, തോട് സംരക്ഷണത്തിനായി പദ്ധതി തയാറാക്കുമെന്ന് നഗരസഭ അധ്യക്ഷ സി.എച്ച്. ജമീല അറിയിച്ചു. പുഴയിലേക്ക് മാലിന്യമെറിയുന്നത് തടയാൻ ആനക്കടവ് പാലത്തിന് ഇരുവശവും വല സഥാപിക്കും. നഗരസഭക്ക് കീഴിലെ കടലുണ്ടിപ്പുഴ, വലിയതോട്, കൈനോട് തോട് നീർത്തട മേഖലകൾ സംരക്ഷിക്കാനായി എല്ലാ വാർഡുകളിലും ഹരിത കർമസേന രൂപവത്കരിച്ച് പ്രവർത്തനം കാര്യക്ഷമമാക്കുമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു. വരും ദിവസങ്ങളിൽ വലിയതോട്, കൈനോട് തോട് ഭാഗങ്ങൾ സന്ദർശിക്കും. നഗരസഭ അംഗങ്ങളായ ഹാരിസ് ആമിയൻ, പി.എ. അബ്ദുൽ സലിം, ഫസീന കുഞ്ഞിമുഹമ്മദ്, ഒ. സഹദേവൻ, കെ.കെ. മുസ്തഫ, റിനിഷ റഫീഖ്, ഇ.കെ. മൊയ്തീൻ, മലപ്പുറം സർവിസ് സഹകരണബാങ്ക് പ്രസിഡൻറ് സമീർ വാളൻ, ഹരിതമിഷൻ ജില്ല കൺവീനർ ഇ. അജ്മൽ, വി.പി. സുബ്രഹ്മണ്യൻ, ഫവാസ് നമീർ, എൻ.കെ. കൃഷ്ണകുമാർ, ടി. റിയാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.