മലമ്പനി വരവിൽ കുറവില്ല; പ്രതിരോധം ശക്​തമാക്കും

മലപ്പുറം: മഴക്കുമുേമ്പ ജില്ലയിൽ മലമ്പനി സാന്നിധ്യം അറിയിച്ചുതുടങ്ങി. ഇൗ മാസം 15ഒാളം കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ഇതരസംസഥാന തൊഴിലാളികൾക്കിടയിലാണ് ഇവ. മറ്റുസംസ്ഥാനങ്ങളിൽനിന്ന് രോഗങ്ങളുമായി എത്തുന്നവരാണിവർ. ഇവർ വഴി രോഗം മറ്റുള്ളവരിലേക്ക് പടരാൻ സാധ്യത ഏറെയാണ്. കൊതുക് ഇതിന് കാരണമാകും. ഇതിനാൽ നേരത്തേ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ജില്ല ആരോഗ്യ വകുപ്പ് തീരുമാനം. മലമ്പനി നിവാരണ യജ്ഞ ഭാഗമായി ജില്ലതല ഏകോപന യോഗം മേയ് രണ്ടിന് രാവിലെ പത്തിന് മലപ്പുറം ഹോട്ടൽ സൂര്യ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ല കലക്ടർ അമിത് മീണ അധ്യക്ഷത വഹിക്കും. ജില്ലയിലെ വിവിധ വകുപ്പുമേധാവികൾ, മലമ്പനി രോഗം കൂടുതൽ റിപ്പോർട്ട് ചെയ്ത പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ സംബന്ധിക്കും. ലോക മലമ്പനി ദിനാചരണ ജില്ലതല ഉദ്ഘാടനം മേയ് 25ന് വേങ്ങരയിൽ നടക്കും. ജില്ലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് െചയ്യുന്നത് ഇവിടെയാണ്. ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക ക്യാമ്പും പ്രതിരോധ പ്രവർത്തനങ്ങളും നടത്തും. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2020 ഓടെ കേരളത്തിൽനിന്ന് മലമ്പനി നിവാരണം ചെയ്യുകയാണ് ലക്ഷ്യം. 2014 മുതൽ ജില്ലയിൽ മലമ്പനി ബാധിതരുടെ എണ്ണത്തിൽ കുറവ് വരുന്നുണ്ട്. 2014ൽ 210 കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. 2017ൽ അത് 120 ലേക്ക് ചുരുങ്ങി. box വർഷം മലമ്പനി ബാധിതർ 2014 2010 2015 148 2016 161 2017 120
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.