സ്നേഹസംഗമം സംഘടിപ്പിച്ചു

കൊളത്തൂർ: പുതുവസ്ത്രങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണവുമായി മൂർക്കനാട് ഏവർഷൈൻ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവർത്തകർ തവനൂർ പ്രതീക്ഷ മന്ദിരത്തിലെത്തി. കാരുണ്യത്തി​െൻറ കൈകളുമായി എത്തിയ യുവാക്കൾ അന്തേവാസികൾെക്കാപ്പം ഒരുദിനം ചെലവഴിച്ചു. വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പി. വസ്ത്രങ്ങളും കായിക ഉപകരണങ്ങളും തവനൂർ പ്രതീക്ഷ മന്ദിരം സൂപ്രണ്ട് ക്ലബ് സെക്രട്ടറി ശിഹാബിൽനിന്ന് സ്വീകരിച്ചു. അന്തോവാസികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് അതിഥികൾക്ക് സന്തോഷം പകർന്നു. നെഹ്റു യുവകേന്ദ്ര മങ്കട ബ്ലോക്ക് വളൻറിയർ ആഷിഖ് പാങ്ങ് സംഗമം ഉദ്ഘാടനം ചെയ്തു. മണി അധ്യക്ഷത വഹിച്ചു. മനാഫ്, മജീദ് തെന്നല, ഷാഫി മൂർക്കനാട്, മജീദ് തിരൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.