ചിറ്റിലഞ്ചേരി വേല ആലോഷിച്ചു

ആലത്തൂർ: ചിറ്റിലഞ്ചേരി ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ വേല ആഘോഷിച്ചു. ഞായറാഴ്ച രാവിലെ ഗണപതി ഹോമത്തോടെയാണ് വേലയുടെ പ്രത്യേക പൂജ പരിപാടികൾ തുടങ്ങിയത്. ഉച്ചക്ക് ഈടുവെടി, കേളി പറ്റ്, ആനപ്പുറത്ത് കോലം കയറ്റൽ തുടർന്ന് പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് എന്നിവ തുടങ്ങി. മൂലസ്ഥാനത്തുനിന്ന് പുറപ്പെട്ട എഴുന്നള്ളിപ്പ് വൈകീട്ട് പാണ്ടിമേളത്തോടെ ക്ഷേത്രത്തിലെത്തി. രാത്രി 7.15ന് പകൽ വേലയുടെ വെടിക്കെട്ട് നടത്തി. രാത്രി 10ന് മൂലസ്ഥാനത്ത് ഇരട്ട തായമ്പകയോടെ രാത്രിവേല ആരംഭിച്ചു. കരിവേലയാണ് ആദ്യ ചടങ്ങ്. തിങ്കളാഴ്ച പുലർച്ച പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് തുടങ്ങും. നാലിന് വള്ളിയറുക്കൽ ചടങ്ങും അഞ്ചിന് വെടിക്കെട്ടും നടക്കും. തുടർന്ന് കേളി പറ്റ്, കൊമ്പ് പറ്റ്, കുഴൽപറ്റ്, എന്നിവക്കുശേഷം പാണ്ടിമേളത്തോടെ എഴുന്നള്ളിപ്പ് സ്വർഗനാഥസ്വാമി ക്ഷേത്രത്തിൽനിന്ന് തുടങ്ങി, ചെറുനെട്ടൂരി ക്ഷേത്രത്തിലെത്തി രാവിലെ കോലം ഇറക്കി ദേവിയെ വണങ്ങിയുള്ള വിടവാങ്ങലോടെ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.