മണ്ണ് കടത്ത്: ജീവൻ പണയം വെച്ച്​ റവന്യു ഉദ്യോഗസ്​ഥർ; സുരക്ഷക്ക്​ പൊലീസില്ല

കൂറ്റനാട്: മണ്ണ് കടത്ത് മാഫിയക്കെതിരെ പൊലീസ് കൃത്യമായി നടപടി എടുക്കില്ലെന്ന പരാതി ശക്തമാവുന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് മണ്ണ്, മണൽ മാഫിയകളെ പൊലീസ് വഴിവിട്ട് സഹായിക്കുന്നതായി ആരോപണം ഉയരുന്നത്. ഏതാനും മാസം മുമ്പുവരെ ഇത്തരം മാഫിയകൾക്കെതിരെ പൊലീസ് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിലും സമീപ കാലത്ത് വിട്ടുവീഴ്ച മനോഭാവമാണ് കാണിക്കുന്നതെന്നാണ് പരാതി. അതേസമയം, പട്ടാമ്പി താലൂക്ക് പരിധിയിൽ റവന്യുസംഘം രാത്രികാല പരിശോധന ശക്തമാക്കിയ സാഹചര്യത്തിൽ പൊലീസ് തുണ ആവശ്യപ്പെട്ടങ്കിലും ലഭിച്ചിെല്ലന്ന് റവന്യു ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധിക്കാനുള്ള ശേഷിപോലുമില്ലാതെ ജീവൻ പണയംെവച്ചാണ് റവന്യു സംഘം രാത്രികാല പരിശോധനക്കിറങ്ങുന്നത്. പലയിടത്തും മണ്ണ് മണൽ, മാഫിയ നേർക്കുനേർ ആക്രമിക്കുമ്പോഴും ഉൾക്കിടിലവുമായാണ് ഇവർ ജോലി ചെയ്യുന്നത്. വാഹനങ്ങൾ അപായപ്പെടുത്താൻ ശ്രമിക്കുമ്പോൾ തലനാരിഴക്കാണ് രക്ഷപ്പെടാറുള്ളതത്രേ. ഏറെകാലമായി പരിശോധനസംഘത്തിന് പൊലീസ് സംവിധാനം ലഭിക്കണമെന്ന ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.