മതസ്പർധ: മൂന്നുപേർ റിമാൻഡിൽ

പട്ടാമ്പി: മതസ്പർധ വളർത്തുന്ന മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയ മൂന്നുപേരെ പട്ടാമ്പി എസ്.ഐ അജീഷ് അറസ്റ്റ് ചെയ്തു. കൊടലൂർ കാര്യാട്ട് സക്കീർ (33), കൊല്ലം അഞ്ചൽ വെങ്കടശ്ശേരി വിഷ്ണുപ്രസാദ് എന്ന അൻവർ (26), കിഴായൂർ പാലത്തിങ്ങൽ മുഹമ്മദ് റാഷിദ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂന്നുപേരെയും റിമാൻഡ് ചെയ്തു. ഹർത്താലിനോടനുബന്ധിച്ച് പട്ടാമ്പിയിൽ നടന്ന പ്രകടനത്തിൽ പങ്കെടുത്തതിനാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.