ബോധവത്കരണ ക്ലാസ്

ഷൊർണൂർ: സാധാരണക്കാർ നേരിടുന്ന നിയമ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വേണ്ടിയുള്ള മധ്യസ്ഥതയെപ്പറ്റിയുള്ള അറിവിനായി ഷൊർണൂരിൽ ജില്ല മീഡിയേഷൻ സ​െൻറർ ബോധവത്കരണ ക്ലാസ് നടത്തി. കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ല കമ്മിറ്റിയും ഷൊർണൂർ ചിറക് ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ല പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജി കെ.പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജി തുഷാർ അധ്യക്ഷത വഹിച്ചു. ഹൈകോടതി അഭിഭാഷകരായ സുരേഷ്, ശ്രീരാജ് വാര്യർ എന്നിവർ ക്ലാസെടുത്തു. സീനിയർ സിറ്റിസൺസ് ഫോറം ജില്ല പ്രസിഡൻറ് പി. രാജഗോപാലൻ, സെക്രട്ടറി ടി.എൻ. ശ്രീനിവാസൻ, ചിറക് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് മണികണ്ഠൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.