കരിമ്പയിൽ ക്ഷേമ പദ്ധതികൾക്ക് തുടക്കം

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ വിവിധ ക്ഷേമ പദ്ധതികൾ കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.സി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്, സൈക്കിൾ, കിടപ്പ് രോഗികൾക്കുള്ള കട്ടിൽ, ഗുണഭോക്താക്കൾക്കുള്ള ചെണ്ടകൾ, വാട്ടർ ടാങ്ക് എന്നിവ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പ്രിയ, ജയലക്ഷ്മി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.സി. ഗിരീഷ്, ആൻറണി മതിപ്പുറം, ഹാരിസ്, സുമലത, ശ്രീജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.