കരിമ്പ ഗ്രാമപഞ്ചായത്ത്: 151 പദ്ധതികൾക്ക് അംഗീകാരമായി

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിൽ പുതിയ സാമ്പത്തിക വർഷത്തിൽ 5,76,52,099 രൂപയുടെ 151 വികസന ക്ഷേമ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി (ഡി.പി.സി) അംഗീകാരം നൽകി. ഭവന നിർമാണം, കുടിവെള്ള വിതരണം, കേരകൃഷി വികസനം, ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം എന്നിവക്കാണ് അംഗീകാരം ലഭിച്ചത്. കാർഷിക ഉൽപാദന സേവനമേഖലക്ക് 2,67,85,660 രൂപയും പശ്ചാത്തല മേഖലക്ക് 1,64,64,000 രൂപയും പട്ടികജാതി വികസനത്തിന് 66,19,061 രൂപയുമാണ് വകയിരുത്തിയതെന്ന് കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ ടീച്ചർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.