ശതാബ്​ദി ആഘോഷ സമാപനവും യാത്രയയപ്പ് സമ്മേളനവും

കൊപ്പം: ആമയൂർ നോർത്ത് എ.എൽ.പി സ്കൂൾ ശതാബ്ദി ആഘോഷ സമാപനവും വിരമിക്കുന്ന എ. പ്രേമ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സുമിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.സി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ വനജ കൃഷ്ണകുമാർ, ഫൗസിയ, കൃഷ്ണദാസ്, ടി.പി. നാരായണൻ, എ.ഇ.ഒ ഡി. ഷാജിമോൻ, രാജരാജൻ, യു. അജയകുമാർ എന്നിവർ സംസാരിച്ചു. പ്രതിഭകൾക്കുള്ള പുരസ്കാരം ബ്ലോക്ക് പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോൾ വിതരണം ചെയ്തു. തുടർന്ന് വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും കലാപരിപാടികൾ അരങ്ങേറി. ചിത്രം: mohptb 311 ആമയൂർ നോർത്ത് എ.എൽ.പി സ്കൂൾ ശതാബ്ദിയാഘോഷ സമാപനം കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സുമിത ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.